തിരൂർ : അമ്പലക്കുളങ്ങര ദേവീക്ഷേത്രസന്നിധിയിൽ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് സനാതനധർമവേദിയുടെ നേതൃത്വത്തിൽ 1008 പേരുടെ ലളിതാസഹസ്രനാമപാരായണം നടത്തി.
തന്ത്രി ചേന്നാസ് ജയൻ നമ്പൂതിരി ദീപംകൊളുത്തി ഉദ്ഘാടനംചെയ്തു.മേൽശാന്തി എടമന പ്രദീപ് നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസർ കറുത്താട്ട് ശശി, എം. ബലരാമൻ, ബി. ധനപാലൻ എന്നിവർ പങ്കെടുത്തു.