തിരൂർ : ജനുവരി 25-ന് തുടങ്ങുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന സാറ്റ് തിരൂർ പരിശീലനം തുടങ്ങി. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ആരംഭിച്ച പരിശീലനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക ഉദ്ഘാടനം ചെയ്തു. ആഷിഖ് കൈനിക്കര, ജംഷീദ് പി. ലില്ലി, അൻവർ സാദത്ത്, കള്ളിയത്ത് കണ്ടാത്ത് കുഞ്ഞിപ്പ, എ. ഹമീദ്, കോച്ച് ക്ലിയോഫസ്, പി. പിതാംബരൻ, മാനേജർ ലുഖ്മാൻ എന്നിവർ പ്രസംഗിച്ചു.