പൊന്നാനി : ഈ സാമ്പത്തികവർഷത്തെയും മുൻവർഷങ്ങളിലെയും കെട്ടിട നികുതി അടയ്ക്കാൻ നഗരസഭയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.നഗരസഭാ ഓഫീസിനുപുറമേ ബുധനാഴ്ച മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ഓരോ വാർഡിലും നികുതി കളക്ഷൻ ക്യാമ്പ് നടക്കും. രാവിലെ 10.15 മുതൽ 1.15 വരെയാണ് ക്യാമ്പിന്റെ സമയം. മുൻവർഷത്തെ നികുതി കുടിശ്ശികയുള്ളവർ ഓരോ മാസവും രണ്ടു ശതമാനം നിരക്കിൽ പിഴപലിശ ഉൾപ്പെടെ അടയ്ക്കണം.
ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ: (തീയതി, വാർഡ്, സ്ഥലം എന്ന ക്രമത്തിൽ)
ബുധനാഴ്ച: 1. വലിയജാറം മദ്രസ, 2. ഐഡിയൽ സ്‌കൂൾ, 3. പുഞ്ചിരി ഷാജി വീടിന്റെ പരിസരം (കർമ റോഡിനു സമീപം), 4. വെള്ളീരി അങ്കണവാടി.
വ്യാഴാഴ്ച: 5. എസ്.എൻ.ഡി.പി. മന്ദിരം, കുറ്റിക്കാട്, 6. അങ്കണവാടി (നിയർ മിഷൻ സ്‌കൂൾ), 7. 77-ാം നമ്പർ അങ്കണവാടി, കുറ്റിക്കാട്, 8. 62-ാം നമ്പർ അങ്കണവാടി, എരിക്കമണ്ണ.
വെള്ളിയാഴ്ച: 9. കോട്ടത്തറ അങ്കണവാടി, 10. കുട്ടൻ നഗർ അങ്കണവാടി, 11. ഗുലാബ് നഗർ അങ്കണവാടി, 12. കല്ലുവെട്ട്കുഴി അങ്കണവാടി പരിസരം.
ശനിയാഴ്ച: 13. കെ.ഇ.എ.എൽ.പി. സ്‌കൂൾ, 14. ഐ.എസ്.എസ്. സ്‌കൂൾ, 15. കൃഷ്ണപിള്ള സ്മാരക വായനശാല, 16. ബിയ്യം അങ്കണവാടി.
ഞായറാഴ്ച: 17. ഉത്സവ് ക്ലബ്ബ്, അണ്ടിത്തോട് അമ്പലം, 18. പുളിക്കകടവ് അങ്കണവാടി, 19. കറുകത്തിരുത്തി അങ്കണവാടി, 20. അങ്കണവാടി.
20-ന്: 21. സന്താനത്തറ അങ്കണവാടി, 22. 58-ാം നമ്പർ അങ്കണവാടി, കറുകത്തിരുത്തി, 23. കറുകത്തിരുത്തി മദ്രസ, 24. ഇമ്പിച്ചിബാവ സ്മാരക വായനശാല.
21-ന്: 25. 51-ാം നമ്പർ അങ്കണവാടി, 26. നിള കലാകായിക സാംസ്‌കാരിക കേന്ദ്രം, കടവനാട്, 27. ജി.എൽ.പി. സ്‌കൂൾ (വാരിയത്ത് വീട്), 28. കേരള വിഷൻ കേബിൾ ഓഫീസ്, പള്ളപ്രം സെൻറർ.
22-ന്: 29. 46-ാം നമ്പർ അങ്കണവാടി, പുന്നത്തിരുത്തി, 30. ശ്രീ ബാലചന്ദ്ര വിദ്യാനികേതൻ സ്‌കൂൾ, 31. 48-ാം നമ്പർ അങ്കണവാടി, പുന്നത്തിരുത്തി, 32. മഹിളാസമാജം അങ്കണവാടി.
23-ന്: 33. 27-ാം നമ്പർ അങ്കണവാടി, തൃക്കാവ്, 34. 31-ാം നമ്പർ അങ്കണവാടി, വണ്ടിപ്പേട്ട, 35. ചുള്ളിക്കുളം അണവാടി, 36. പുത്തൻകുളം ഏഴാം അങ്കണവാടി.
24-ന്: 37. ഹാജിയാർ പള്ളി മദ്രസ, തെക്കേപ്പുറം, 38. ഹാജിയാർ പള്ളി മദ്രസ, തെക്കേപ്പുറം, 39. ഇൽമിയ മദ്രസ, 40. മൂന്നാം നമ്പർ അങ്കണവാടി, പള്ളിപ്പടി.
25-ന്: 41. ഹിദായത്തുൽ മുസ്‌ലിം മദ്രസ, പുതുപൊന്നാനി, 42. ജിലാനി നഗർ മദ്രസ, 43. ജിലാനി നഗർ മദ്രസ, 44. അങ്കണവാടി പരിസരം, ബാലവാടി റോഡ്.
26-ന്: 45. ഹിളർപള്ളി മദ്രസ, 46. 120 കോളനി പാണ്ടിത്തറ അങ്കണവാടി, 47. മുക്കാടി കമ്മ്യൂണിറ്റി ഹാൾ, 48. അലിയാർ മദ്രസ.
27-ന്: 49. ബദ്രിയ മദ്രസ, 50. മരക്കടവ് അങ്കണവാടി, 51. മീൻതെരുവ് അങ്കണവാടി.