എടപ്പാൾ : ഇ.എസ്.എ. അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്‌ബോൾ മേളയ്ക്ക് എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കമ്മിറ്റി ചെയർമാൻ നൗഫൽ സി. തണ്ടിലം അധ്യക്ഷനായി. പി. നന്ദകുമാർ എം.എൽ.എ., മുൻ എം.എൽ.എ. വി.ടി. ബൽറാം, ഹുമയൂൺ കള്ളിയത്ത്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. നജീബ്, സി.വി. സുബൈദ, കെ.ജി. ബാബു, കമ്മിറ്റി കൺവീനർ സുമേഷ് ഐശ്വര്യ, പി.പി. ബിജോയ് എന്നിവർ പ്രസംഗിച്ചു.