താനൂർ : ജില്ലയിലെ മികച്ച രണ്ടാമത്തെ ആരോഗ്യ ഉപകേന്ദ്രമായി അംഗീകാരംലഭിച്ച കെ. പുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ താനാളൂർ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.മന്ത്രി വി. അബ്ദുറഹ്‌മാൻ ജീവനക്കാർക്ക് ഉപഹാരംനൽകി. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക അധ്യക്ഷയായി. വൈസ് പ്രസിഡൻറ് വി. അബ്ദുറസാഖ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. സിനി, പി. സതീശൻ, അമീറകുനിയിൽ, അംഗങ്ങളായ സി. സുലൈമാൻ, കെ. ഫാത്തിമ്മബീവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബെഞ്ചമിൻ, മുജീബ് താനാളൂർ, പി.പി. ബഷീർ, സുലൈമാൻ അരീക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.