മാറഞ്ചേരി : “ഒരുമയുടെ തോണിയിറക്കാം… സ്നേഹത്തിൻ തീരമണയാം” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൻ്റെയും ഭാഗമായുള്ള സാംസ്കാരിക സദസ്സ് പി പി സുനീർ എം പി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ സാംസ്കാരിക സാമൂഹിക മേഖലയിൽ ഉന്നതങ്ങളിൽ എത്തി നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയേറെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയുക കേരളത്തിൽ മാത്രമാണന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി.
ബ്രാഹ്മണ മേധാവിത്വം കൊടിക്കുത്തി വാഴുന്ന ഭാരതത്തിൽ അതിനെതിരെ പോരാട്ടം നടത്തിയ നാടാണ് കേരളമെന്നും നിരവധി സാംസ്കാരിക നായകർക്ക് ജന്മംനൽകിയ പൊന്നാനിയിൽ പി സി ഡബ്ല്യു എഫ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ ഐക്യത്തിൻ്റെ സന്ദേശം നൽകാൻ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.അടാട്ട് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ശ്രീധരൻ മാസ്റ്റർ, സംവിധായകൻ ഷാനവാസ് ബാവക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശിഹാബ്, ഏട്ടൻ ശുകപുരം, ബ്ലോക്ക് മെമ്പർ നൂറുദ്ധീൻ, റഹ്മാൻ പോക്കർ തുടങ്ങിയവർ സംസാരിച്ചു.“തക്കാരം 2024” പാചക മത്സരം സീസൺ 9 ജൂറികൾക്കുളള പുരസ്കാരം വിതരണം ചെയ്തു.റിയാദ്, ദമാം, ജിദ്ദ എന്നീ റീജനൽ കമ്മിറ്റികളിൽ നിന്നും സമാഹരിച്ച വിവാഹ ഫണ്ട് സഊദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സലീം കളക്കരയുടെ നേതൃത്വത്തിൽ കൈമാറി.
അബൂബക്കർ മഠപ്പാട്ട്, പി കോയക്കുട്ടി മാസ്റ്റർ, പ്രണവം പ്രസാദ്, സുബൈദ എം എം, ഹനീഫ മാളിയേക്കൽ (പൊന്നാനി) തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി (തവനൂർ),മോഹനൻ പാക്കത്ത് (വട്ടംകുളം ) ,മുരളി മേലെപ്പാട്ട് (എടപ്പാൾ), വി വി മുഹമ്മദ് അഷ്റഫ് (ആലങ്കോട്) അബ്ദുസ്സമദ് വി (യു.എ.ഇ) നസീർ കാഞ്ഞിരമുക്ക് (ബഹറൈൻ) എന്നിവർ സംബന്ധിച്ചു. എം ടി നജീബ് സ്വാഗതവും, രാജൻ തലക്കാട്ട് നന്ദിയും പറഞ്ഞു.