തിരൂർ : പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടി പാചകക്കാർക്കായി ഭക്ഷ്യമേള ഒരുക്കി. ചെറുധാന്യങ്ങളും ഭക്ഷ്യ വിഭവങ്ങളും എന്നതായിരുന്നു വിഷയം. വിദ്യാർഥികൾ പാചകക്കുറിപ്പുകൾ പ്രദർശിപ്പിച്ചും മറ്റു പാചകവിവരങ്ങൾ വിവരിച്ചുമാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രഥമാധ്യാപകൻ ടി. മുനീർ ഉദ്ഘാടനംചെയ്തു. ബോണഫൈഡ് ക്ലബ്ബ് ടീം അംഗങ്ങളായ താഹിർ അലി, ഹസീന, ഷാനിബ എന്നിവർ മത്സരം നിയന്ത്രിച്ചു. അധ്യാപകരായ എ. പ്രേമ, പി. ദീപ, സി.എം.എ. സനൂഫിയ, പി. ലിജിന, ഷൈബ, രോഹിണി എന്നിവർ നേതൃത്വംനൽകി.