തിരൂർ : വണ്ടൂർ ആരോഗ്യ കലാസാംസ്കാരിക സമിതി നടത്തിയ ‘കാട്ടുപന്നികൾ കൊലയാളികളാകുമ്പോൾ’ കാമ്പയിന് തിരൂരിലും വളാഞ്ചേരിയിലും സ്വീകരണം നൽകി. ഒപ്പുശേഖരണവും നടത്തി. ഡോ. റഊഫ് വണ്ടൂർ, ഡോ. സി.കെ. മുഹമ്മദ് റഫീഖ്, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കാമ്പയിൻ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി കേന്ദ്രസർക്കാരിനും വകുപ്പ് മന്ത്രിക്കും ജില്ലയിലെ എം.എൽ.എ.മാർ, കളക്ടർ എന്നിവർക്കും ഭീമഹർജി നൽകും.