താനൂർ : ‘അധികാരികളെ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ ഡ്രഗ്സ്, സൈബർ വിപത്തിനെതിരേ എസ്.എസ്.എഫ്. താനൂർ ഡിവിഷൻ സമരപ്രഖ്യാപനം നടത്തി. പകര സുന്നി സെൻററിൽ നടന്ന സംഗമം എസ്.എസ്.എഫ്. കേരള സെക്രട്ടറി ബാസിം നൂറാനി ഉദ്ഘാടനംചെയ്തു. ഉബൈദ് അദനി കുറുവട്ടിശ്ശേരി അധ്യക്ഷനായി. എസ്.എസ്.എഫ്. വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജാഫർ ശാമിൽ ഇർഫാനി വിഷയാവതരണം നടത്തി. സിനാൻ ഫാളിലി, അബ്ദുള്ള അഹ്സനി, അറഫാത്ത് സഖാഫി, മഷൂദ് ഒഴൂർ, റബീഹ് സഅദി, തമീം സഖാഫി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വംനൽകി.