എരമംഗലം : കുടുംബത്തിലും പൊതുസമൂഹത്തിലും സാമ്പത്തിക സുരക്ഷിതത്വത്തിന് യുവജനങ്ങൾ സർക്കാർ സർവീസിലേക്ക് കടന്നു വരണമെന്ന് പി.എസ്.സി. മുൻ ചെയർമാനും കേരള വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീർ പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷനും ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് മാറഞ്ചേരിയും തണൽ അക്കാദമിയും ചേർന്ന് മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടത്തിയ യുവശാക്തീകരണ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽത്തന്നെ പി.എസ്.സി. പോലുള്ള മത്സരപരീക്ഷകൾക്കായി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന് സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. തണൽ പ്രസിഡന്റ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. കെ.എ. അബ്ദുൽമജീദ്, ജാഫറലി, എം.ടി. നജീബ്, പി. അബ്ദുസ്സമദ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *