എടപ്പാൾ : സർക്കാരിന്റെ നൂറുദിന ക്ഷയരോഗ കാമ്പയിനിന്റെ ഭാഗമായി എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രം എടപ്പാളിലെ അതിഥിത്തൊഴിലാളികൾക്കായി പരിശോധനാക്യാമ്പ് തുടങ്ങി. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനംചെയ്തു.ആരോഗ്യ ബോധവത്കരണ ക്ലാസ്, മലമ്പനി രോഗപരിശോധന, ജീവിതശൈലീരോഗ സ്‌ക്രീനിങ്, കുഷ്ഠരോഗ പരിശോധനാക്യാമ്പ് എന്നിവയാണ് ആരംഭിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ദിവ്യ അധ്യക്ഷയായി.കെ. അനീഷ്, ജെ.എച്ച്.ഐ.മാരായ ടി. നസീർ, പി. അരുൺ, ജീമ ജോൺസൺ, പി. ഷാനിമോൾ, ഹിമ ഉദയൻ, രമ്യ, സി. പ്രശാന്ത്, ആശാവർക്കർ ജ്യോതി എന്നിവർ പ്രസംഗിച്ചു.