തിരുനാവായ : കെ.പി.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ സംസ്ഥാന ട്രഷറർ അനിൽകുമാർ വട്ടപ്പാറ നയിക്കുന്ന ഛായാചിത്ര ജാഥ തിരുനാവായ ഗാന്ധി സ്തൂപത്തിൽനിന്ന് തുടങ്ങി. എൻ. രാജ്മോഹൻ അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ ഉദ്ഘാടനംചെയ്തു. ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, എം.കെ. അരുണ, സി.പി. മോഹനൻ, വി.കെ. ഷഫീഖ്, ഇ. ഉമേഷ്‌കുമാർ, കെ. ബിജു. തുടങ്ങിയവർ പ്രസംഗിച്ചു.