ചങ്ങരംകുളം : വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓർഫൻ കെയർ സ്കീമിന്റെ സംഗമം ചങ്ങരംകുളത്ത് നടന്നു. ബിസ്മി ഓർഫൻ സ്കീം ചെയർമാൻ പി.വി. ബഷീർസംഗമം ഉദ്ഘാടനംചെയ്തു. ഇസ്‌ലാഹി അസോസിയേഷൻ ചെയർമാൻ പി.പി.എം. അഷ്‌റഫ് അധ്യക്ഷനായി. കെ.പി. അബ്ദുറഹിമാൻ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുലത്തീഫ് കടഞ്ചേരി, പി.പി. ഖാലീദ്, കെ.വി. മുഹമ്മദ്, ഒ.പി. മുഹമ്മദാലി, കെ. സൈദലികുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഇസ്‌ലാഹി അസോസിയേഷന്റെ ഓർഫൻ കെയർ സ്കീമിന്റെ സംഗമം ചങ്ങരംകുളത്ത് ബിസ്മി ഓർഫൻ സ്കീം ചെയർമാൻ പി.വി. ബഷീർ ഉദ്ഘാടനംചെയ്യുന്നു.