ചങ്ങരംകുളം : പന്താവൂർ ഇർശാദിൽ വാർഷിക ഫെസ്റ്റിന് തുടക്കമായി. ചങ്ങരംകുളം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷൈൻ ഉദ്ഘാടനംചെയ്തു. ഇർശാദ് ഹാദിയ വിമൻസ് കോളേജ്, സഹറതുൽ ഖുർആൻ പ്രീ സ്‌കൂൾ, കെ.ജി. സെഷൻ, ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ എന്നിവർക്ക് നാലുദിവസങ്ങളിലായാണ് വാർഷിക ഫെസ്റ്റ്. പ്രസിഡൻറ് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷനായി.കേരള ഹസൻ ഹാജി ലോഗോ പ്രകാശനംചെയ്തു. ഷമീം തിരൂരങ്ങാടി മുഖ്യാതിഥിയായി. വാരിയത്ത് മുഹമ്മദലി, വി.പി. ഷംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി, കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി, ടി.സി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.