താനൂർ : ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 5.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഹൈസ്കൂൾ കെട്ടിടം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേനാത്ത് അധ്യക്ഷയായി. ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി, താനാളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക, ജനപ്രതിനിധികളായ വി. കാദർകുട്ടി, കെ.വി. ലൈജു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേശ്കുമാർ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ശ്രീജ, താനൂർ ബി.പി.സി.കെ. കുഞ്ഞിക്കൃഷ്ണൻ, പ്രിൻസിപ്പൽ സി.ജെ. പ്രസാദ്, പ്രഥമാധ്യാപിക പി. ബിന്ദു, പി.ടി.എ. പ്രസിഡൻറ് പി. അജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ്‍കുമാർ, അധ്യാപകരായ ലൂസി സെബാസ്റ്റ്യൻ, വി. വിജിലി എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. സംസ്ഥാന മേളകളിലെ പ്രതിഭകളെ ആദരിച്ചു. രക്ഷിതാക്കൾക്ക് ജെ.സിഐ. സോൺ പരിശീലകൻ കബീർ രിഫായി ക്ലാസെടുത്തു. സംസ്കാരിക ഘോഷയാത്ര, കലാപരിപാടികൾ, മെഗാ ഷോ എന്നിവ നടന്നു.