തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ‘സുരക്ഷ, ദുരന്തലഘൂകരണം: തത്ത്വവും പ്രയോഗവും’ സ്‌കിൽ കോഴ്‌സിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. എൽ. സുഷമ നിർവഹിച്ചു.
സംസ്‌കാര പൈതൃകപഠന സ്‌കൂൾ ഡയറക്ടർ ഡോ. ജി. സജിന അധ്യക്ഷയായി. ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് മുഖ്യാതിഥിയായി. മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലിം ക്ലാസെടുത്തു. കോഴ്‌സ് കോഡിനേറ്റർ ഡോ. ടി.വി. സുനിത, ഗവേഷക സി. ആശ്വതിരാജ് എന്നിവർ സംസാരിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായുള്ള ‘സുരക്ഷ, ദുരന്തലഘൂകരണം: തത്ത്വവും പ്രയോഗവും’ സ്‌കിൽ കോഴ്‌സ് (എസ്.ഇ.സി.-സ്‌കിൽ എൻഹാൻസ്‌മെന്റ് കോഴ്‌സ്) കാംപസിൽ ആദ്യമായി കൊണ്ടുവരുന്നത് മലയാള സർവകലാശാലയാണ്. പ്രഥമശുശ്രൂഷ, ഭവനസുരക്ഷ, അഗ്നി-ജലരക്ഷ അപകടപ്രതികരണ പരിശീലനം, ദുരന്തലഘൂകരണം എന്നിവയുടെ തത്ത്വവും പ്രയോഗവും കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥികളെ പരിശീലിപ്പിക്കും.