ചങ്ങരംകുളം : സാംസ്കാരികസമിതി ഗ്രന്ഥശാലയുടെ 162-ാമത് പുസ്തകചർച്ച മുഹമ്മദ് അബ്ബാസ് രചിച്ച ‘വിശപ്പ് പ്രണയം ഉന്മാദം’ കവി പി.എൻ. രാജ് ഉദ്ഘാടനംചെയ്തു. എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി, രാജൻ ആലങ്കോട്, പി.എസ്. മനോഹരൻ, ഇ. ശാലിനി, പി.ബി. ഷീല, എം.എം. ബഷീർ, ഉണ്ണികൃഷ്ണൻ പള്ളിക്കര, എം. ശ്രീധരൻ, എൻ. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇസ്‌ഹാക് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി.