ചങ്ങരംകുളം : മുതിർന്ന അംഗങ്ങളെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് വാർഷിക സമ്മേളന ഭാഗമായി അവരുടെ വീടുകളിൽച്ചെന്ന് ആദരിച്ചു.
എം. അച്യുതൻ നായർ, കെ. വേലായുധൻ, എം. വേണുഗോപാലൻ, എം. രാധ, ബാലൻ നമ്പ്യാർ, ശാന്തകുമാരി എന്നിവരെയാണ് ആദരിച്ചത്.
യൂണിറ്റ് സെക്രട്ടറി കൃഷ്ണമൂർത്തി, വൈസ് പ്രസിഡൻറ് സേതുമാധവൻ, വനജാക്ഷി, ഉണ്ണി മാധവൻ, കാദർ, കെ. ചന്ദ്രൻ, കെ. കൃഷ്ണദാസ്, ഇ.എം. വാസുദേവൻ തുടങ്ങിയവർ നേതൃത്വംനൽകി.