എടപ്പാൾ : വിദ്യാർഥികളെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷയ്ക്ക് സജ്ജരാക്കുന്നതിന്റെ ഭാഗമായി കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മിറ്റി വിവിധ കേന്ദ്രങ്ങളിലായി മാതൃകാ പരീക്ഷകൾ നടത്തി.
ഉപജില്ലാതല ഉദ്ഘാടനം വെറൂർ എ.യു.പി. സ്കൂളിൽ സംസ്ഥാന എക്‌സി. കമ്മിറ്റിയംഗം സി.പി. മോഹനൻ നിർവഹിച്ചു
ഉപജില്ലാ സെക്രട്ടറി എസ്. അശ്വതി അധ്യക്ഷയായി. എസ്. സുജ, ഹിതാദാസ്, സിജോ, അതുൽ, അർജുൻ, ദീപ എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ.വി. പ്രഷീദ്, സി.എസ്. മനോജ്, ബിജു പി. സൈമൺ, കെ. പ്രമോദ്, കെ.എം. അബ്ദുൾ ഹക്കീം, ഇ.ടി. സിന്ധു എന്നിവർ നേതൃത്വം നൽകി.