കുറ്റിപ്പുറം : റെയിൽവേ പാതയ്ക്ക് സമീപത്തെ പൊന്തക്കാടുകൾക്ക് സമൂഹവിരുദ്ധർ തീയിടുന്നത് തീവണ്ടികളുടെ യാത്രക്ക് തടസ്സമാകുന്നു. പേരശ്ശന്നൂരിനും മങ്കേരിക്കും ഇടയിലെ റെയിൽവേ പാതയ്ക്ക് സമീപമുള്ള പൊന്തക്കാടുകൾക്കാണ് ഏതാനും ദിവസങ്ങളായി സമൂഹവിരുദ്ധർ തീയിടുന്നത്.വ്യാഴാഴ്ച പാതയിലേക്ക് തീപടർന്നപ്പോഴാണ് എഗ്മോർ തീവണ്ടി അതുവഴിയെത്തിയത്.വലിയ രീതിയിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തീവണ്ടി 20 മിനിറ്റോളം നിർത്തിയിടേണ്ടിവന്നു.തിങ്കളാഴ്ച തീപടർന്നതിനെ തുടർന്ന് അതുവഴി വന്ന ലൈറ്റ് എ.സി. എൻജിൻ 25 മിനിറ്റ് കുറ്റിപ്പുറത്ത് നിർത്തിയിട്ടു. സംഭവത്തെക്കുറിച്ച് ആർ.പി.എഫ്. അന്വേഷണം ആരംഭിച്ചു.