താനൂർ : നിർധനരായ വൃക്ക രോഗികൾക്ക് ഡയാലിസിസ് നൽകാൻ താനൂരിൽ നടക്കുന്ന ഈത്തപ്പഴചലഞ്ചിൽ വിവാഹവേദിയിൽ നവദമ്പതിമാർ പങ്കാളികളായി. മീനടത്തൂർ സി.എച്ച്.ഫൗണ്ടേഷൻ ഡയാലിസിസ് സെൻറർ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ഈത്തപ്പഴചലഞ്ചിൽ മീനടത്തൂർ ഉള്ളാട്ടിൽ മുഹമ്മദ് ഉനൈസ് അൻവരി, ചെറിയമുണ്ടം പറപ്പൂർ തടം പുതുക്കലേങ്ങൾ ശഹാന ശിറിൻ നവദമ്പതിമാരാണ് താനാളൂരിലെ വിവാഹവേദിയിൽ ഈത്തപ്പഴ ചലഞ്ചിന് ധനസഹായം നൽകി മാതൃകയായത്.സി.എച്ച്. ഫൗണ്ടേഷൻ ചെയർമാൻ കെ.എൻ. മുത്തുകോയ തങ്ങൾ നവദമ്പതിമാരെ ചലഞ്ചിൽ പങ്കാളികളാക്കി.ഖത്തീബ് മുഹമ്മദ് ഉദവി, ബഷീർ പാലപ്പെട്ടി, യു. നാസർ, ടി.ൈകെ. നസീർ, കുഞ്ഞു മീനടത്തൂർ തുടങ്ങിയവർ പങ്കെടുത്തു.