തിരൂർ : പരിമിതികൾ മറന്ന് ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ആട്ടവും പാട്ടുമായി അരങ്ങ് തകർത്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവമാണ് നാടിന് ഉത്സവമായി മാറിയത്. സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ഗായകനായി മാറിയ അഫ്‌സൽ അക്കു വിശിഷ്ടാതിഥിയായെത്തിയതോടെ കുട്ടികൾക്ക് ആവേശമായി. അഫ്സലിന്റെ പാട്ടിനൊത്ത് കുട്ടികൾ നൃത്തംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചലനം 2025 കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു.വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ അധ്യക്ഷത വഹിച്ചു. പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനീവാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. തങ്കമണി, വി.പി ഹംസ, അനിത കണ്ണത്ത്, പി.പി. അബ്ദുൽനാസർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഉഷ കാവീട്ടിൽ അഡീഷനൽ ഡി.പി.ഒ. സക്കീന കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.