പൊന്നാനി: സിപിഐഎം പൊന്നാനി ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയുമായിരുന്ന എം വി ഷീജയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേള നം സംഘടിപ്പിച്ചു.
സിപിഐ എം കടവനാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേള നം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എം പ്രസീത് അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, സി പിഐഎം ഏരിയാ കമ്മിറ്റി അം ഗങ്ങളായ അഡ്വ. എം കെ സുരേഷ് ബാബു, പി ഇന്ദിര, കെ ഗോപി ദാസ്, ബിന്ദു സിദ്ധാർത്ഥൻ, മഹിള അസോസിയേഷൻ ഏരിയാ സെക്രട്ടറി ധന്യ പതിയാരത്ത് എന്നിവർ സംസാരിച്ചു. വാര്യത്ത്പടി ബ്രാഞ്ച് സെക്രട്ടറി സതീഷ് ചെമ്പ്ര സ്വാഗതവും കടവനാട് ലോക്കൽ കമ്മറ്റി അംഗം കെ എ അനിൽകുമാർ നന്ദിയും പറഞ്ഞു.