എരമംഗലം : പെരുമ്പടപ്പ് പഞ്ചായത്തിലെ ആമയൂർ പ്രദേശത്തുകാരുടെ ഏറെനാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സൗഹൃദം റോഡ് നാടിനു സമർപ്പിച്ചു. ഗതാഗതയോഗ്യമായൊരു റോഡ് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. പതിനൊന്നാം വാർഡംഗം അജീഷ ഷാനവാസിന്റെ നിരന്തരമായ ഇടപെടലാണ് റോഡ് യാഥാർഥ്യമാവാൻ വേഗതകൂടിയത്. സൗഹൃദം റോഡ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫ ഉദ്ഘാടനംചെയ്തു. വാർഡംഗം അജീഷ ഷാനവാസ് അധ്യക്ഷയായി.മുജീബ്, കുഞ്ഞുമോൻ, സി.പി. ജാഷിർ, ഷാജി എന്നിവർ പ്രസംഗിച്ചു.