എരമംഗലം : പ്രവാസികളുടെ ക്ഷേമത്തിനാവശ്യമായ സമഗ്ര പദ്ധതി തയ്യാറാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത് പറഞ്ഞു. പ്രവാസി കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കൺവെൻഷൻ മാസ്റ്റർപടി എം.യു.എൽ.പി. സ്കൂളിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മജീദ് ഇല്ലത്തേൽ അധ്യക്ഷനായി. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ആസാദ് ഇളയേടത്ത് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ഉസ്‌മാൻ, മാറഞ്ചേരി പഞ്ചായത്തംഗം ടി. മാധവൻ, റിട്ട. അധ്യാപകൻ ഇ. ഹൈദരലി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഷ്‌റഫ് കരുവടി, അബൂബക്കർ പൊന്നാനി, മഹേഷ് മാറഞ്ചേരി, ആർ.വി. ബഷീർ, ഇ.എം. മുഹമ്മദ്, ഉണ്ണി മാനേരി, അഷ്‌റഫ് പുറങ്ങ്, അഷ്‌റഫ് ചെറ്റാറയിൽ എന്നിവർ പ്രസംഗിച്ചു.