പൊന്നാനി : കടവനാട്ടെ ഇന്ദിരാഗാന്ധി സ്മാരക സ്തൂപത്തിനു മുകളിലെ കൊടിമരവും കോൺഗ്രസ് പതാകയും സാമൂഹികവിരുദ്ധർ നശിപ്പിച്ച നിലയിൽ.
പ്രദേശത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതും ആയുധങ്ങൾ കാട്ടി ഭയപ്പെടുത്തുന്നതും പതിവാണ്. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മതിയായ നടപടി സ്വീകരിക്കുന്നില്ല.
ഇന്ദിരാഗാന്ധി സ്മാരകത്തിലെ കൊടിമരം മുറിച്ചുമാറ്റുകയും കോൺഗ്രസ് പതാക നശിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, എ. പവിത്രകുമാർ, എൻ.പി. നബിൽ, കെ.എൻ. റഹീം, സി. ജാഫർ, കെ. സന്തോഷ്, കെ. പ്രഭു, കെ.വി. മുഹമ്മദ്, പി. വാസു എന്നിവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.