എടപ്പാൾ:ചരിത്ര പ്രസിദ്ധമായ എടപ്പാൾ അങ്ങാടിയോട് എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ അഭിപ്രായപ്പെട്ടു അങ്ങാടിയിൽ വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച അങ്ങാടി സംരക്ഷണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.വി.കെ.എ മജീദ് അധ്യക്ഷനായി ഷാർജ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്,സുരേഷ് പൊൽപ്പക്കര,സി.രവീന്ദ്രൻ,കെ.ടി ബാവഹാജി,ഇ.പി രാജീവ്,റഫീഖ് പിലാക്കൽ,എസ്.സുധീർ,അഡ്വ.കവിതാശങ്കർ,കെ.വി ബാവ,മുഹമ്മദ് കുട്ടി എടപ്പാൾ,ജുബൈരിയ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ ,ജിഷ ഷാജു എന്നിവർ സംസാരിച്ചു.

പഴയമാർക്കറ്റിൽ വർഷങ്ങളായി ഒന്നര കോടിയോളം രൂപ ചിലവാക്കി നിർമിച്ച സ്കിൽ ഡെവലപ്പ് മെന്റ് സെന്റർ പണി പൂർത്തീകരിച്ച് കൊടുക്കാൻ പഞ്ചായത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.മാത്രവുമല്ല സ്കിൽ ഡെവലപ്പ് മെന്റ് കെട്ടിടത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുതരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.ഇവിടുത്തെ കച്ചവടക്കാരോടും സാധാരണ ജനങ്ങളോടും ഒരേസ്വരത്തിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു .

Related Post

Leave a Reply

Your email address will not be published. Required fields are marked *