തിരൂർ : വെട്ടം പഞ്ചായത്തിലെ നാലാം വാർഡിലെ പച്ചാട്ടിരി നൂർലേക്ക് പാർക്കിനു സമീപം നിർമിക്കുന്ന അങ്കണവാടി കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം തിരൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി അധ്യക്ഷനായി.നൂർലേക്ക് കുടുംബം സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമിക്കുന്നത്. തിരൂർ ബ്ളോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് നിർമാണം.
എട്ട് മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് തിരൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ പറഞ്ഞു.തിരൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം വി. തങ്കമണി, ഫൗസിയ നാസർ, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി മുല്ലയിൽ, പഞ്ചായത്ത് മെമ്പർമാരായ എം. ജ്യോതി, യു.വി. രഞ്ജുഷ, പി.പി. അബ്ദുള്ളകുട്ടി, എ.പി. സുനന്ദ, ജനിത പരിയാപുരത്ത്, സി.ഡി.പി.ഒ.എൻ. റംലാബീഗം തുടങ്ങിയവർ പങ്കെടുത്തു.