താനൂർ : കാട്ടിലങ്ങാടി തണ്ണീർ ഭഗവതീക്ഷേത്രത്തിലെ ഭഗവതിയാട്ട് താലപ്പൊലി ഉത്സവം സമാപിച്ചു. ഗണപതിഹോമം, ഗീതാപാരായണം, ലളിതാസഹസ്രനാമപാരായണം, തിടമ്പ് എഴുന്നള്ളത്ത്, ഉച്ചപ്പൂജ, പ്രസാദ ഊട്ട്, ഗ്രാമപ്രദക്ഷിണം, ആട്ട് ഉണർത്തൽ, ദീപാരാധന, പാണ്ടിമേളം, അത്താഴപൂജ, ഭഗവതിയാട്ട്, കൊടിവരവുകൾ, കനലാട്ടം, താലപ്പൊലി എഴുന്നള്ളത്ത് എന്നിവ നടന്നു. പ്രസാദ ഊട്ടിന് ക്ഷേത്ര ഊരാളൻ സി. വാസുദേവൻ, ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻറ് പി. രാജേഷ്, ബാബു മാതേരി, സി. ചന്ദ്രശേഖരൻ, സി. സുബ്രഹ്മണ്യൻ, സി. രവി എന്നിവർ നേതൃത്വംനൽകി.