തിരൂർ : താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ വനിതാദിനാചരണം നടത്തി. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലാ അസിസ്റ്റൻറ് പ്രൊഫ. ഡോ. കെ. ശുഭ ഉദ്ഘാടനംചെയ്തു. വനിതാ യൂണിയൻ പ്രസിഡൻറ് സി.എസ്. വിമലകുമാരി അധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ് പി. വാണി കാന്തൻ, യൂണിയൻ സെക്രട്ടറി എസ്. മഹേഷ്‌കുമാർ, വനിതാ യൂണിയൻ സെക്രട്ടറി ജ്യോതി വേണുഗോപാൽ, കെ. സതീദേവി എന്നിവർ പ്രസംഗിച്ചു. ആതിര മഹോത്സവത്തിൽ പങ്കെടുത്ത 23 വനിതാ സമാജങ്ങൾക്കു സമ്മാനങ്ങൾ നൽകി. 25 വനിതാ സമാജങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.