എടപ്പാൾ : സർക്കാരിന്റെ ലഹരിമുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ എട്ടാംവാർഡിൽ ചോലക്കുന്ന് ജനകീയ കമ്മിറ്റിയുടെ ‘ലഹരിമുക്ത ചോലക്കുന്ന് ’ പദ്ധതിക്ക് തുടക്കമായി. പ്രവർത്തനരേഖ ഉൾപ്പെട്ട ഒൻപത് ബോധവത്കരണ ഫ്ലക്സ് ബോർഡുകൾ വിവിധ മേഖലകളിൽ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനംചെയ്തു. എം. മുസ്തഫ അധ്യക്ഷനായി. ദീപാ മണികണ്ഠൻ, കെ. മുജീബ്, എ. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ചോലക്കുന്നിൽ ലഹരിവിരുദ്ധ സന്ദേശ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എം. നജീബ് നിർവഹിക്കുന്നു