തിരൂർ : പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. തിരൂർ ജിഎംയുപി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ, നഗരസഭാധ്യക്ഷ എ.പി നസീമ, സ്ഥിരംസമിതി അധ്യക്ഷമാരായ അഡ്വ. എസ് ഗിരീഷ്, റസിയ ഷാഫി, കെ.കെ. സലാം, കൗൺസിലർ ഐ.പി. ഷാജിറ, ഡി.ഇ.ഒ. പി.വി. സാബു, എഇഒ വി.വി. രമ, പ്രഥമാധ്യാപകൻ വി. ലതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.