താനൂർ : നഗരസഭാ വാർഷിക പദ്ധതിപ്രകാരം 60 അങ്കണവാടികൾക്ക് മിക്സി വിതരണംചെയ്തു. നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം നിർവഹിച്ചു.ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷയായി.നാസിറ സിദ്ദീഖ്, സി.കെ.എം. ബഷീർ, കെ.പി. അലി അക്ബർ, പി.പി. മുസ്തഫ, രാധിക ശശികുമാർ, എ.കെ. സുബൈർ, നിസാം ഒട്ടുംപുറം തുടങ്ങിയവർ സംസാരിച്ചു.