എരമംഗലം : പട്ടിണിരഹിതഗ്രാമത്തിനായി ദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ട് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് വാർഷിക ബജറ്റ്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി. നിസാറാണ് ബജറ്റ് അവതരിപ്പിച്ചത്.ദാരിദ്ര്യലഘൂകരണത്തിന് പുറമെ കാർഷികം, വിദ്യാഭ്യാസം, ആരോഗ്യം, ഫിഷറീസ്, ഭിന്നശേഷി തുടങ്ങിയ വിവിധ മേഖലയിൽ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. 39,98,14,319 രൂപ വരവും 39,09,82,980 രൂപ ചെലവും 88,31,339 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ബജറ്റിനെ പിന്തുണച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സൗദ അബ്ദുല്ല, നിഷാദത്ത്, പഞ്ചായത്ത് സെക്രട്ടറി സാജൻ സി. ജേക്കബ്, എ.എസ്. അജിതകുമാരി തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.