കുറ്റിപ്പുറം : പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം അംഗങ്ങൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.വ്യാഴാഴ്ച രാവിലെ കോമളം, കെ.എം. സരിത, ജയചിത്ര, റൊസീന എന്നിവരാണ് സമരം നടത്തിയത്.സിപിഎം ഏരിയാ കമ്മിറ്റിയംഗം സി.കെ. ജയകുമാർ, നടുവട്ടം ലോക്കൽകമ്മിറ്റി സെക്രട്ടറി വി.കെ. രാജേന്ദ്രൻ, കെ.പി. ഗോപാലൻ എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ കുടിവെള്ള വിഷയത്തിന് അടിയന്തരമായി പരിഹാരം കാണുമെന്ന് അസി. സെക്രട്ടറി ഉറപ്പു നൽകി.അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പു നൽകിയാണ് അവസാനിപ്പിച്ചത്.