ചങ്ങരംകുളം : നന്നംമുക്കിൽ കുട്ടീസ് പലഹാരക്കടയുടെ വരുമാനം ചികിത്സാസഹായത്തിനു നൽകി വിദ്യാർഥികൾ.നന്നംമുക്ക് ജിഎസ്എഎൽപി സ്കൂളിലെ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടീസ് പലഹാരക്കടയിൽനിന്ന് ലഭിച്ച വരുമാനമാണ് നാട്ടുകാരനായ ഫളലു റഹ്‌മാന്റെ ചികിത്സയ്ക്കായി നൽകിയത്.