എടപ്പാൾ : എറണാകുളം അമൃത ആശുപത്രിയും കുറ്റിപ്പാല മാതാ അമൃതാനന്ദമയീമഠവും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനംചെയ്തു.മെഡിസിൻ, ജനറൽ സർജറി, ശിശുരോഗവിഭാഗം, നേത്രചികിത്സ, അസ്ഥിരോഗവിഭാഗം, ഇഎൻടി, ഗൈനക്കോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിലായി ആയിരത്തോളംപേർ ചികിത്സ തേടി. മഠാധിപതി സ്വാമിനി അതുല്യാമ്യതപ്രാണാ അനുഗ്രഹപ്രഭാഷണം നടത്തി.ക്യാമ്പിൽ അഡ്വ. ശങ്കു ടി. ദാസ്, എം.എ. നജീബ്, പ്രൊഫ സി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരുടെ സേവനത്തിനു പുറമെ സഞ്ചരിക്കുന്ന ഡയഗ്‌നോസ്റ്റിക് സെന്ററടക്കമുണ്ടായിരുന്നതിനാൽ എക്‌സ്‌റേ, രക്തപരിശോധനാ ലാബ് എന്നിവയുമുണ്ടായിരുന്നു.