എരമംഗലം : ഡിവൈഎഫ്ഐ വെളിയങ്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത്‌സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് രക്തസാക്ഷിദിനാചരണം നടത്തി. പത്തുമുറിയിൽ നടന്ന രക്തസാക്ഷി അനുസ്‌മരണ സമ്മേളനം ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് സെക്രട്ടേറിയറ്റംഗം കെ.വി. സനോജ് ഉദ്ഘാടനംചെയ്‌തു.മേഖലാ പ്രസിഡന്റ് എൻ.കെ. നൗഫീഖ് അധ്യക്ഷനായി. സെക്രട്ടറി വി.എം. റാഫി, താഹിർ തണ്ണിത്തുറക്കൽ, ലിൻസി, അലി, ഷുക്കൂർ, മൊയ്‌നുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.