തിരൂർ : അവഗണിക്കപ്പെട്ട സാഹിത്യധാരകൾ വീണ്ടെടുക്കപ്പെടുകയും മുഖ്യധാരാ സാഹിത്യമായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് സമാഗതമായിരിക്കുന്നതെന്ന് എഴുത്തുകാരി ആർ. രാജശ്രീ. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിലെ മലയാളവിഭാഗം കലാകായിക, അക്കാദമിക മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാനായി സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജശ്രീ.
പരമ്പരാഗത സാഹിത്യാനുശീലനങ്ങളെ നിരാകരിച്ചുകൊണ്ടുമാത്രമേ എഴുത്തുകാർക്ക് പുതിയകാലത്ത് നിലനിൽക്കാനാകൂവെന്നും അവർ അഭിപ്രായപ്പെട്ടു.കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. അജിത് അധ്യക്ഷത വഹിച്ചു. \പരിപാടിയുടെ ഭാഗമായി പയ്യന്നൂർ കോളേജ് അധ്യാപികയും നർത്തകിയുമായ ഡോ. ഒ. അനില മലയാളകവിതകളെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നൃത്താവിഷ്കാരവുമുണ്ടായിരുന്നു. മലയാളവിഭാഗം അധ്യക്ഷൻ ഡോ. സ്റ്റാലിൻ ദാസ്, മലയാളവിഭാഗം അധ്യാപിക ജിൻസി എന്നിവർ ചടങ്ങിൽ സംസാരിച്ചു.