എടപ്പാൾ : ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെജനകീയാസൂത്രണപദ്ധതിയിൽ ആവിഷ്കരിച്ച വനിതകൾക്കായുള്ള ഏയ്റോബിക്സ് വ്യായാമ പരിശീലനംആരംഭിച്ചു. വെങ്ങിനിനിക്കര വായനശാലയിൽ നടന്ന പരിപാടി പ്രസിഡണ്ട് സി. വി.സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ പിജി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടർ നിഹാരികയെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ ടി വി പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ഷീന കെ.വി ,ദിനേശൻ എ ,എം കുമാരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.പി വാസുദേവൻ , സനൂപ് എന്നിവർ സംസാരിച്ചു.