താനൂർ : വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ വാഴക്ക തെരുവിൽ പലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കൗൺസിൽ അംഗം വാഹിദ ചുള്ളിപ്പാറ ഉദ്ഘാടനംചെയ്തു. വെൽഫെയർപ്പാർട്ടി ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ, ഡോ. ജവഹർലാൽ, ടി. ആദം തുടങ്ങിയവർ പ്രസംഗിച്ചു.