Fri. Apr 18th, 2025

തിരൂർ : പിതാവ് ജീവിച്ചിരിപ്പില്ലാത്ത നിർധനരായ കുട്ടികളുടെ സംരക്ഷണത്തിനായി കാരുണ്യസ്‌പർശമുള്ള ഒരു ഇടപെടൽ. പ്രതിമാസം 2000 രൂപ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പുല്ലൂർ ഏരിയാകമ്മിറ്റി സാമ്പത്തികസഹായം നൽകും. ഇതിനുള്ള പ്രവർത്തനം തുടങ്ങി. തലക്കാട്, തിരുനാവായ, വളവന്നൂർ പഞ്ചായത്തുകളിലെ താമസക്കാരെയാണ് സഹായത്തിനു പരിഗണിക്കുന്നത്. ധാർമികവും ഭൗതികവുമായ വിജ്ഞാനവളർച്ചയ്ക്കും ട്രസ്റ്റ് സഹായിക്കും. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുന്നതുവരെയോ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതുവരെയോ സഹായം നൽകും.

തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളുടെ കുടുംബസംഗമം പുല്ലൂർ എഎംഎൽപി സ്‌കൂളിൽ വ്യവസായപ്രമുഖൻ പാറപ്പുറത്ത് ബാവ ഹാജി ഉദ്ഘാടനംചെയ്തു. അഷറഫ് റീഗൽ അധ്യക്ഷതവഹിച്ചു. സാബിക്ക് പുല്ലൂർ ഉദ്ബോധനപ്രസംഗം നടത്തി. ടി.കെ. അബ്ദുൽഹമീദ്, വി.എ. ഗഫൂർ, ഷംസുദ്ദീൻ പഴയകത്ത്, സി.പി. ഷറഫുദ്ദീൻ, ഐ.പി. നസീബ്, ടി.കെ. റഹ്‌മാൻ, ഇ.പി. ഉമ്മർ ഹാജി, യാസിർ തെക്കുംപാട്ട് എന്നിവർ പ്രസംഗിച്ചു. പാറപ്പുറത്ത് മുഹമ്മദ്‌കുട്ടി ഹാജി (പ്രസി.), വി.എ. ഗഫൂർ (ജന. സെക്ര.), പി. ഷംസുദ്ദീൻ (ട്രഷ.) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിനു നേതൃത്വംനൽകുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *