തിരൂർ : ഭാരതീയ വ്യാപാരി വ്യവസായി സംഘം തിരൂരിൽ യോഗംചേർന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പാലക്കാട് വിഭാഗ് കാര്യവാഹ് വിശ്വനാഥൻ ഉദ്ഘാടനംചെയ്തു.ചെറുകിട വ്യാപാരികളുടെയും ചില്ലറ വ്യാപാരികളുടെയും വാർധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി സർക്കാറുകൾ പെൻഷൻ പദ്ധതിനടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയിലൂടെ 60 വയസ്സ് തികഞ്ഞശേഷം ഗുണഭോക്താവിന് പ്രതിമാസം 10000 രൂപയിൽ കുറയാത്തപെൻഷൻ ലഭിക്കുന്നത് സർക്കാർ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു,യോഗത്തിൽ ഭാരതീയ വ്യാപാരി വ്യവസായ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി വി. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വസന്തകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി രമേശ്‌കുമാർ, ജില്ലാസംഘടനാ സെക്രട്ടറി വി.പി. സതീഷ്, ദീപപുഴക്കൽ എന്നിവർ സംസാരിച്ചു.