ചങ്ങരംകുളം : റോഡിലെ കുഴികൾ അപകടഭീഷണിയുയർത്തുന്നു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ മുതൽ മേലെ മാന്തടം വരെയുള്ള ഭാഗങ്ങളിലാണ് കുഴികളുള്ളത്. സ്വകാര്യ ടെലിഫോൺ കമ്പനി കേബിൾ സ്ഥാപിക്കുന്നതിനായി കുഴിച്ചതാണ് കൃത്യമായി മൂടാതെ കിടക്കുന്നത്.ഇരുചക്രവാഹനങ്ങൾ ഇതിൽ കുടുങ്ങുന്നത്. ഘട്ടർ കാണുമ്പോൾ പെട്ടെന്ന് വാഹനങ്ങൾ തിരിക്കുന്നത് പുറകിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനും ഇടയാക്കുന്നുണ്ട്.