താനൂർ : ഒഴൂർ കരിങ്കപ്പാറ കക്കാട്ടുകുന്നത്ത് ഭഗവതീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനെത്തിയ ഭക്തജനങ്ങൾക്ക് സേവാഭാരതി പ്രവർത്തകർ ദാഹജലം വിതരണംചെയ്തു.ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ദീപ പുഴക്കൽ, സേവാഭാരതി ജില്ലാ പ്രസിഡൻറ് ബാബു തൃക്കണ്ടിയൂർ എന്നിവർചേർന്ന് വിതരണോദ്‌ഘാടനം നിർവഹിച്ചു.ക്ഷേത്ര രക്ഷാധികളായ കുമാരൻ മൂസത്, അരുൺ മൂസത് എന്നിവരും സേവാഭാരതി പ്രവർത്തകരും നേതൃത്വംനൽകി.