കുറ്റിപ്പുറം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്ക് മാസപ്പടി കിട്ടിയെന്ന് തെളിയിക്കപ്പെട്ടതോടെ തുടരന്വേഷണം സുതാര്യമാകണമെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രതിഷേധസംഗമം ആവശ്യപ്പെട്ടു.പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധപ്രകടനത്തിന് എ.എ. സുൽഫിക്കർ, ടി.കെ. ബഷീർ, ടി. ഹംസ, പി. മനോജ്, കെ.പി. അസീസ്, പ്രവീൺ പാഴൂർ, ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.