ചങ്ങരംകുളം : രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഇവർക്കൊപ്പം മുന്നിൽ സഞ്ചരിച്ച കാറിനുപിറകിൽ ഇടിച്ച് അപകടം.വെള്ളിയാഴ്ച രാരിലെ 11 മണിയോടെയാണ് ചങ്ങരംകുളം പോലീസ്‌സ്റ്റേഷന് മുൻവശത്താണ് അപകടമുണ്ടായത്.ആത്മഹത്യയ്ക്ക് ശ്രമിച്ച് അതീവ ഗുരുതരാവസ്ഥയിലായ എടപ്പാൾ സ്വദേശിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.മറ്റൊരു വാഹനം റോഡിലേക്ക് തിരിച്ചതോടെ കാർ പെട്ടന്ന് ബ്രേക്കിട്ടതാണ് അപകട കാരണം. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വാഹനങ്ങൾ ഭാഗികമായി തകർന്നു. എടപ്പാളിൽനിന്ന് ഐസിയു സംവിധാനമുള്ള മറ്റൊരു ആംബുലൻസ് എത്തിയാണ് രോഗിയെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.