ചങ്ങരംകുളം : ചാലിശ്ശേരി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷം നടന്നു. തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത കുർബാന അർപ്പിച്ചു. പൊതുസമ്മേളനം ഡോ. കുരിയാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ അധ്യക്ഷതവഹിച്ചു. ലഹരി വിരുദ്ധ കാമ്പയിൻ കുന്നംകുളം അസിസ്റ്റൻറ് എക്സെസ് ഓഫീസർ പി.ജി. ശിവശങ്കർ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആനി വിനു, ടി.വി. ജോൺസൻ, വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, സി.യു. ശലമോൻ, ടൈറ്റസ് ഡേവീഡ് തുടങ്ങിയവർ പ്രസംഗിച്ചു.