തിരൂർ : ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച ചുറ്റുമതിലിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷം രൂപ ചെലവഴിച്ചാണിതു നിർമിച്ചത്. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷതവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, വെട്ടം ആലിക്കോയ, ഫൈസൽ എടശ്ശേരി, പി.ടി. ഷെഫീഖ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, പാറപ്പുറത്ത് കുഞ്ഞൂട്ടി, കെ.കെ. അബ്ദുൾ സലാം, ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, ആർഎംഒ ഡോ. ബബിത മുഹമ്മദ്, നഴ്സിങ് സൂപ്രണ്ട് ഷീജ പോൾ എന്നിവർ പങ്കെടുത്തു.