താനൂർ : നഗരസഭാ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പെരുന്തോട് വിസിബിയിൽ (മെക്കാനിക്കൽ) സാങ്കേതിക ഷട്ടർ സ്ഥാപിക്കുന്നു. 19.50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പതിറ്റാണ്ടുകളായി കർഷകർ ആവശ്യപ്പെടുന്ന പദ്ധതിയാണിത്.താനൂർ നഗരസഭ, നന്നമ്പ്ര പഞ്ചായത്ത് എന്നിവിടങ്ങളിലെ താമരക്കുറ്റി, മോര്യ കാപ്പ്, തിരുത്തി, കുറൂൽ പാടശേഖരങ്ങളിൽ നെൽക്കൃഷി ചെയ്യുന്ന കർഷകർക്കാണ് പദ്ധതി ഏറെ പ്രയോജനപ്പെടുകയെന്ന് നഗരസഭാധ്യക്ഷൻ റഷീദ് മോര്യ പറഞ്ഞു.